രോഷത്തോടെ പ്രതികരിക്കുന്നവർ; സഭാ നവീകരണം ലക്ഷ്യമാക്കുന്നവർ; ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാകുന്നവർ

ശനിയാഴ്‌ച

പ്രാർത്ഥിച്ചിട്ടു കിട്ടിയത്

ചോദിച്ചതും ആഗ്രഹിച്ചതും കിട്ടാതിരുന്ന ഒരു അമേരിക്കൻ പട്ടാളക്കരന്‌ ‘ബോധോദയം’ ഉണ്ടായപ്പോൾ കുറിച്ച വരികൾ:


  • വിജയിക്കാനായി ശക്തിക്കുവേണ്ടി ഞാൻ ദൈവത്തോട് യാചിച്ചു. പക്ഷെ, സ്വയം എളിമപ്പെട്ട് അനുസരിക്കാൻ പഠിക്കാൻ ദൈവം എന്നെ ബലഹീനനാക്കി.
  • കൂടുതൽ കാര്യങ്ങൾ ചെയ്യാനായി ആരോഗ്യത്തിനു വേണ്ടി ഞാൻ പ്രാർത്ഥിച്ചു. പക്ഷെ നല്ല കാര്യങ്ങൾ ചെയ്യാനയി ദൈവം എനിക്ക് രോഗം തന്നു.
  • സന്തോഷം കണ്ടെത്താനായി ദൈവത്തോട് ഞാൻ സമ്പത്തിനു വേണ്ടി പ്രാർത്ഥിച്ചു. പക്ഷെ ഞാൻ ജ്ഞാനിയാകാൻ അവിടുന്നെനിക്ക് ദാരിദ്ര്യം നല്കി.
  • മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ, അധികാരത്തിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു. പക്ഷെ, ദൈവത്തെ ആശ്രയിക്കാനായി ദൈവം എനിക്ക് ബലഹീനതകൾ തന്നു.
  • ഞാൻ ചോദിച്ചതൊന്നും എനിക്ക് ലഭിച്ചില്ല; പക്ഷെ ഞാൻ പ്രത്യാശിച്ചതെല്ലാം, എനിക്കാവശ്യമുള്ളതെല്ലാം ദൈവം തന്നു.
“സംതൃപ്തിയുടെ താക്കോൽ”, ഫ്രാൻസിസ് കരയ്ക്കാട്ട് SDB

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ