രോഷത്തോടെ പ്രതികരിക്കുന്നവർ; സഭാ നവീകരണം ലക്ഷ്യമാക്കുന്നവർ; ഒറ്റപ്പെട്ടുപോയവരുടെ ശബ്ദമാകുന്നവർ

കാഴ്ചപ്പാട്


ഉസ്മാ ബിൻ ലാദൻ: കത്തോലിക്കാ  കാഴ്ചപ്പാട്


ആരുടേയും മരണത്തിൽ സന്തോഷിക്കാത്ത ദൈവമാണ് ക്രിസ്ത്യാനിയുടേതും. എങ്കിൽ ഉസ്മ ബിൻ ലാദന്റെ മരണം ക്രിസ്ത്യാനി എങ്ങനെ ആഘോഷിക്കും??മനുഷ്യനിൽ തിന്മയുണ്ട് എന്ന് ഈ മരണം നമ്മെ     ഓർമപ്പെടുത്തുക  മാത്രം ചെയ്യും.അതിൽ ക്രിസ്ത്യാനിക്ക് സന്തോഷിക്കാൻ ആവില്ല.പാപിയുടെ മരണമല്ല
 മാനസാന്തരമാണ് ക്രിസ്ത്യാനി ആഗ്രഹിക്കേണ്ടത്.
 വത്തിയ്ക്കാന്റെ പ്രതികരണം താഴെ
 On Monday, May 2, Fr. Federico Lombardi, S.J.,
 the director of the Press Office of the Holy See,
 released this statement:

Osama Bin Laden, as is known, claimed responsibility for
grave acts that spread division and hate among the peoples,
manipulating religion to that end. A Christian never takes
pleasure from the fact of a man's death, but sees it as an
opportunity to reflect on each person's responsibility, before
God and humanity, and to hope and commit oneself to
seeing that no event become another occasion to
disseminate hate but rather to foster peace.
യേശുക്രിസ്തു പറഞ്ഞു : ഈ തൊഴുത്തിൽ പെടാത്ത മറ്റാടുകളും എനിക്കുണ്ട്(യോഹ10:16).ഇതിൽ നിന്ന് ഒരുകാര്യം വ്യക്തമാകുന്നു. പരസ്യമായി യേശുവിനെ ഏറ്റുപറയാത്ത ആടും   യേശുവിന്റെതാണ്. നന്മ എവിടെ ഉണ്ടോ അവിടെ യേശു ഉണ്ട്.ദൃശ്യസഭയിൽ അംഗമാ‍കാത്ത ആടും യേശുവിന് ഉണ്ടെന്ന് യേശു പറയുമ്പോൾ  ക്രിസ്ത്യാനികൾ എന്തിന് മുഖം വീർപ്പിക്കണം.തന്നെ സ്വാധീനിച്ച ഏറ്റവും വലിയ ഗുരു യേശുക്രിസ്തുവാണ് എന്ന് ബാബ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന കാര്യം  സ്മരണീയ മാണ്.  ശ്രിസത്യസായിഭാഭ അവതരമോ, എന്നുള്ളതല്ല പ്രശ്നം;മറിച്ച് അദ്ദേഹം നന്മ ചെയ്തോഎന്നുള്ളതാണ്.അദ്ദേഹം സ്നേഹമാണ് പ്രസംഗിച്ചത് എങ്കിൽ അത് ആദ്യം പഠിപ്പിച്ചത് യേശുവാണ്.തീർച്ചയായും ഇദ്ദേഹത്തേയും യേശുവിന്റെ ആടായികരുതി ബഹുമാനിക്കാൻ ഒരു ക്രിസ്ത്യാനിക്കുംതടസമുണ്ടാവുമെന്നു തോന്നുന്നില്ല .ഉവ്വോ??!!!ഇതിനർഥം അദ്ദേഹം പറഞ്ഞത് മുഴുവൻ വിഴുങ്ങണമെന്നല്ല.മറിച്ച് ക്രിസ്തുവിന്റെ ആടായികരുതി ബഹുമാനിക്കാം എന്നാണ്.